Today: 23 Nov 2024 GMT   Tell Your Friend
Advertisements
ഫാ.മാണി കുഴികണ്ടത്തില്‍ സിഎംഐക്ക് യാത്രയയപ്പ് നല്‍കി
Photo #1 - Germany - Otta Nottathil - farewell_fr_mani_kuzhikandathil_CMI_germany
Photo #2 - Germany - Otta Nottathil - farewell_fr_mani_kuzhikandathil_CMI_germany
ബര്‍ലിന്‍: ജര്‍മനിയിലെ നൊയസിലെ മലയാളികളുടെ പ്രാര്‍ത്ഥനാ സൗഹൃദ കൂട്ടായ്മയുടെയും സമീപസ്ഥ മലയാളികളുടെയും ആഭിമുഖ്യത്തില്‍ പരി. മറിയത്തിന്റെ പിറവിത്തിരുന്നാളും ജര്‍മ്മനിയില്‍ 30 വര്‍ഷത്തെ അജപാലന ശുശ്രൂഷയ്ക്കു ശേഷം വിശ്രമ ജീവിതത്തിലേയ്ക്ക് പ്രവേശിച്ച് കേരളത്തിലേയ്ക്ക് മടങ്ങുന്ന ഫാ.മാണി കുഴികണ്ടത്തില്‍ സിഎംഐ ക്ക് യാത്രയയപ്പും, നൊയെസില്‍ സേവനത്തിനായി പുതുതായി ചുമതലയേറ്റ ഫാ. ജോസഫ് കുറുമ്പനവയലില്‍ സിഎഐ ക്ക് സ്വീകരണവും നല്കി.

നൊയസ് സെന്റ് കോണറാഡ് ദേവാലയത്തില്‍ നടന്ന സമൂഹബലിയില്‍ ഫാ. മാണി കുഴികണ്ടത്തില്‍ സിഎംഐ മുഖ്യകാര്‍മ്മികത്വം വഹിച്ചു.ഫാ.ജോസഫ് വടക്കേക്കര സിഎംഐ പ്രസംഗിച്ചു. ഫാ.ജേക്കബ് ആലയ്ക്കല്‍ സിഎംഐ, ഫാ.ആന്റോ അക്കരപ്പെട്ടിയില്‍ സിഎംഐ, ഫാ.റോജി തോട്ടത്തില്‍ എന്നിവര്‍ ദിവ്യബലിയില്‍ സഹകാര്‍മ്മികരായി.

തുടര്‍ന്നു നടന്ന യാത്രയയപ്പ് ചടങ്ങില്‍ ഫാ. ജോസഫ് വര്‍ഗീസ് സി. എം ഐ., മാദ്ധമപ്രവര്‍ത്തകനും ലോക കേരള സഭാ അംഗവുമായ ജോസ് കുമ്പിളുവേലില്‍, കൊളോണ്‍ കേരള സമാജം പ്രസിഡന്റ് ജോസ് പുതുശേരി എന്നിവര്‍ മാണിയച്ചന്റെ സേവനങ്ങള്‍ക്ക് കൃതജ്ഞത പ്രകാശിപ്പിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസയും അറിയിച്ചു.

ബാബു സെബാസ്ററ്യന്‍ സ്വാഗതവും, ജോര്‍ജ് കോട്ടേക്കുടി നന്ദി പ്രകാശനവും നടത്തി. യാത്രയയപ്പിനോടനുബന്ധിച്ച് ഓണാഘോഷവും നടത്തി. വിവിധ കലാപരിപാടികള്‍ക്കു ശേഷം, കേരളത്തനിമയാര്‍ന്ന വിഭവ സമൃദ്ധമായ വിരുന്നും ഉണ്ടായിരുന്നു.
ജര്‍മ്മനിയിലെ അജപാലന ശുശ്രൂഷ അവസാനിപ്പിച്ചു മടങ്ങുന്ന മാണിയച്ചന്‍ യാത്രയയപ്പു പരിപാടികള്‍ക്ക് നന്ദി പറഞ്ഞു.

സാമ്പത്തിക ബുദ്ധിമുട്ടുന്നവരെ സഹായിക്കാനായി സംഭാവനകള്‍ സമാഹാരിച്ചു നല്കിയവര്‍ക്കും നന്ദിയറിയിച്ചു. സംഭാവന തുക നിര്‍ദ്ദന വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവിനായി വിനിയോഗിക്കുമെന്നും അച്ചന്‍ അറിയിച്ചു.
- dated 21 Oct 2024


Comments:
Keywords: Germany - Otta Nottathil - farewell_fr_mani_kuzhikandathil_CMI_germany Germany - Otta Nottathil - farewell_fr_mani_kuzhikandathil_CMI_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ഇന്ത്യയും ജര്‍മ്മനിയും ശക്തമായ ബന്ധത്തിന് തയ്യാറെന്ന് കേന്ദ്രമന്ത്രിമാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
amigos_mcym_meet_bonn_nov_30_2024
ബോണില്‍ യുവജനസംഗമം AMIGOS നവംബര്‍ 30 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
gold_theft_malayalee_germany
ജര്‍മനിയില്‍ മലയാളിയുടെ വീട് കൊള്ളയടിച്ചു കവര്‍ന്നത് 23 പവന്‍ സ്വര്‍ണ്ണം Recent or Hot News
തുടര്‍ന്നു വായിക്കുക
SookshmaDarshini_malayalam_film_duesseldorf_UFA
മലയാള ചലച്ചിത്രം സൂക്ഷ്മദര്‍ശിനി ജര്‍മനിയില്‍ നവം.23 നനും 24 നും Recent or Hot News
തുടര്‍ന്നു വായിക്കുക
german_economy_growth_slow
ജര്‍മ്മന്‍ സമ്പദ്വ്യവസ്ഥ വളര്‍ച്ച മൂന്നാം പാദത്തിലും മന്ദഗതിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
spd_chancellor_candidate_scholz
ജര്‍മ്മന്‍ ചാന്‍സലര്‍ സ്ഥാനാര്‍ത്ഥിയായി ഒലാഫ് ഷോള്‍സിനെ നാമനിര്‍ദ്ദേശം ചെയ്തു
തുടര്‍ന്നു വായിക്കുക
merkel_autobiography
പുടിന്‍, ട്രംപ് സ്മരണകളുമായി മെര്‍ക്കലിന്റെ ആത്മകഥ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us